‘Under the Peepal Tree’ exhibition of photography
‘Under the Peepal Tree’ ഫോട്ടോഗ്രാഫി പ്രദർശനം 1973 മുതൽ ഫോട്ടോഗ്രാഫി രംഗത്ത് സജീവമായി പ്രവർത്തിച്ചുവരികയും ദേശീയ, സംസ്ഥാന, പ്രാദേശിക തലങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്ത ഫോട്ടോഗ്രാഫർ ശ്രീ. എ.സി. ജയൻ ഇരിങ്ങാലക്കുട പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം ‘Under the Peepal Tree’ എന്ന പേരിൽ സംഘടിപ്പിക്കപ്പെടുകയാണ്. തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ ചുങ്കാലിലുള്ള ഫോട്ടോമ്യൂസ് ഫോട്ടോഗ്രാഫി മ്യൂസിയം ഗ്യാലറിയിലാണ് പ്രദർശനം നടക്കുക. 2026 ജൂൺ 9 ചൊവ്വാഴ്ച വൈകിട്ട് 3.30ന് ബഹു. പുതുക്കാട് എം.എൽ.എ.…







