‘Under the Peepal Tree’ ഫോട്ടോഗ്രാഫി പ്രദർശനം
1973 മുതൽ ഫോട്ടോഗ്രാഫി രംഗത്ത് സജീവമായി പ്രവർത്തിച്ചുവരികയും ദേശീയ, സംസ്ഥാന, പ്രാദേശിക തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്ത ഫോട്ടോഗ്രാഫർ ശ്രീ. എ.സി. ജയൻ ഇരിങ്ങാലക്കുട പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം ‘Under the Peepal Tree’ എന്ന പേരിൽ സംഘടിപ്പിക്കപ്പെടുകയാണ്. തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ ചുങ്കാലിലുള്ള ഫോട്ടോമ്യൂസ് ഫോട്ടോഗ്രാഫി മ്യൂസിയം ഗ്യാലറിയിലാണ് പ്രദർശനം നടക്കുക.
2026 ജൂൺ 9 ചൊവ്വാഴ്ച വൈകിട്ട് 3.30ന് ബഹു. പുതുക്കാട് എം.എൽ.എ. ശ്രീ. കെ.കെ. രാമചന്ദ്രൻ ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്യും. മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യാതിഥിയായിരിക്കും.
ഇരിങ്ങാലക്കുട എന്ന നാടിന് ആ പേര് ലഭിക്കാൻ കാരണമായ ആൽമരവും അതിന് കീഴിൽ വ്യത്യസ്തരായ മനുഷ്യരുടെ വ്യത്യസ്തങ്ങളായ സംഗമങ്ങളും ആണ് പ്രദർശനത്തിന്റെ പ്രമേയം. ഫോട്ടോ പ്രദർശനത്തോടൊപ്പം 1979 മുതൽ 2007 വരെ വിവിധ രാജ്യങ്ങളിലായി നിർമ്മിക്കപ്പെട്ട ഫോട്ടോ ഫിലിം പാക്കറ്റുകളുടെയും കാസറ്റുകളുടെയും അപൂർവ്വ ശേഖരങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.
ഉദ്ഘാടനവേളയിൽ ശ്രീ. ടി.കെ. സുധീഷ്, (വൈസ് പ്രസിഡന്റ് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ) ഡോ. ഉണ്ണികൃഷ്ണൻ പുളിക്കൽ (പ്രസിഡണ്ട് & ക്യൂറേറ്റർ ഓഫ് ഫോട്ടോമ്യൂസ്), ശ്രീ. ജോസ് ചിറ്റിലപ്പിള്ളി (ജില്ലാ പഞ്ചായത്ത് അംഗം തൃശ്ശൂർ) , ശ്രീ. സി. ജി. ടൈറ്റസ് (സംസ്ഥാന സെക്രട്ടറി, AKPA) , ശ്രീ സജീവ് വസദിനി (തൃശ്ശൂർ ജില്ലാ പ്രസിഡണ്ട്, AKPA), ശ്രീ. പ്രവീൺ മോഹൻദാസ് (ഡയറക്ടർ, ഫോട്ടോമ്യൂസ്), ശ്രീ. തോമസ് തത്തംപിള്ളി (ഗ്രാമപഞ്ചായത്ത് അംഗം മുരിയാട്), ശ്രീ. അക്ഷയ് സന്തോഷ് (മറ്റത്തൂർ ഗ്രാമപഞ്ചായത്ത് അംഗം) എന്നിവർ സന്നിഹിതരായിരിക്കും.
2026 ജൂൺ 24 വരെ പ്രദർശനം തുടരും. തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 5.30 വരെയാണ് പ്രദർശനം നടക്കുക.

















